സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും

Update: 2026-02-20 02:18 GMT

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍, അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ സീല്‍ഡ് കവറില്‍ ഡിഎംഇക്ക് കൈമാറിയിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പിന്റെ തുടര്‍നടപടികള്‍. ആരോപണ വിധേയനായ ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ KGMOAയുടെ ആവശ്യം.