മാധ്യമങ്ങള്‍ വിശ്വാസ്യത വീണ്ടെടുക്കണം : മന്ത്രി പി രാജീവ്

Update: 2024-10-19 09:13 GMT

കൊച്ചി: മാധ്യമങ്ങള്‍ വിശ്വാസതയും സ്വീകാര്യതയും വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി യൂണിയന്‍ പ്രസിഡന്റ് എം വിനീത അധ്യക്ഷത വഹിച്ചു. പ്രഫ. കെ വി തോമസ്, എന്‍ രാധാകൃഷ്ണന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കിരണ്‍ ബാബു, സുരേഷ് വെള്ളിമംഗളം, ആര്‍ ഗോപകുമാര്‍, ഷജില്‍ കുമാര്‍ എന്നിവര്‍ സംബധിച്ചു. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Tags: