റിപ്പബ്ലിക് ദിനത്തില്‍ മാംസ-മീന്‍-മുട്ട വില്‍പ്പന നിരോധിച്ച് കൊരാട്ട്പുട്ട് ജില്ലാ ഭരണകൂടം
ഭുവനേശ്വര്‍: റിപ്പബ്ലിക്ക് ദിനത്തില്‍ മാംസ-മീന്‍-മുട്ട വില്‍പ്പന നിരോധിച്ച് ഒഡീഷയിലെ കൊരാട്ട്പുട്ട് ജില്ലാ ഭരണകൂടം. ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മനോജ് സത്യം മഹാജന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിഷയത്തില്‍ പ്രതികരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാര്‍ഥികള്‍ രാജ്‌സ്‌നേഹപരമായ റാലികളില്‍ പങ്കെടുക്കുന്ന ദിവസം സസ്യേതര ഭക്ഷണം വില്‍ക്കുന്നത് ശരിയല്ലെന്ന് നിര്‍ദേശം ലഭിച്ചതാണ് കാരണമെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കൊരാട്ട്പുട്ടിലെ ജനസംഖ്യയില്‍ പകുതിയില്‍ അധികവും ആദിവാസികളായതിനാല്‍ എത്രയും വേഗം ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.