മലദ്വാരത്തില്‍ എംഡിഎംഎ കടത്തിയ യുവാവ് പിടിയില്‍

Update: 2025-03-28 15:25 GMT

തൃശൂര്‍: മലദ്വാരത്തില്‍ സൂക്ഷിച്ച 110 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അമ്മാടം കോടന്നൂര്‍ സ്വദേശി ചക്കാലക്കല്‍ കൈലാസ് (24) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബംഗളൂരുവില്‍നിന്ന് വരുകയായിരുന്ന പ്രതിയുടെ കൈയില്‍ എംഡിഎംഎ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമംഗലം പോലിസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ബസ് തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍, ശരീര പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നീട് കൈലാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് മലദ്വാരത്തില്‍ എംഡിഎംഎ കണ്ടെത്തിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.