ബെംഗളൂരു: ദാറുല്‍ ഉലൂം സബീലുര്‍റഷാദ് മേധാവിയും അമീര്‍ ഇ ശരീഅത്തുമായ മൗലാന സഗീര്‍ അഹമദ് ഖാന്‍ റഷാദി അന്തരിച്ചു. ഇസ്‌ലാമിക പണ്ഡിതനായ അദ്ദേഹം കര്‍ണാടകയില്‍ ഇസ്‌ലാമിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ദാറുല്‍ ഉലൂം സബീലുര്‍റഷാദ് മതപഠനത്തിന്റെ പ്രധാനകേന്ദ്രമായി മാറി. രാവിലെ മരണാനന്തര പ്രാര്‍ത്ഥനകള്‍ നടന്നു. ഇന്നുതന്നെ മയ്യത്ത് ഖബറടക്കും.