മദ്‌റസ അധ്യാപകനെ പാകിസ്താനിയെന്ന് വിളിച്ച് മര്‍ദ്ദിച്ചു(വീഡിയോ)

Update: 2025-03-07 04:34 GMT

ബറൂച്ച്(ഗുജറാത്ത്): ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന മദ്‌റസ അധ്യാപകനെ ഹിന്ദുത്വര്‍ ആക്രമിച്ചു. രാജസ്ഥാനിലെ ഗംഗാപൂരിലെ ഒരു മദ്‌റസയുടെ ഡയറക്ടറാണ് ആക്രമണത്തിന് ഇരയായത്. ഗുജറാത്തിലെ അംഗളേശ്വറില്‍ വച്ചാണ് സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന അധ്യാപകന്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

വഴിയില്‍ നിന്ന് കയറിയ ഒരു മൂന്നംഗ സംഘത്തിലെ സ്ത്രീയാണ് അധ്യാപകനെ പാകിസ്താനി എന്നു വിളിച്ചത്. തുടര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ടിടിഇ അന്തരീക്ഷം ശാന്തമാക്കാന്‍ ശ്രമിച്ചു. ഇതോടെ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതിനാണ് വയോധികനെ ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. എന്നാല്‍, ആരോപണത്തില്‍ പരാതി നല്‍കാതെ സംഘം രക്ഷപ്പെട്ടു.