അഹമദാബാദില്‍ 400 വീടുകള്‍ പൊളിച്ചു

Update: 2025-05-30 13:13 GMT

അഹമദാബാദ്: ഗുജറാത്തിലെ അഹമദാബാദിലെ അക്ബര്‍ നഗര്‍ പ്രദേശത്ത് 400 വീടുകളും കെട്ടിടങ്ങളും അധികൃതര്‍ പൊളിച്ചു. അഹമദാബാദ് എസ്പി ഓഫിസിന് പുറകുവശത്താണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും പൊളിച്ചത്.

അക്ബര്‍ നഗറിലെ പൊളിക്കല്‍ നടപടികള്‍ക്ക് വലിയ പോലിസ് സന്നാഹം ഉപയോഗിച്ചതായി എസിപി ആര്‍ ഡി ഓജ പറഞ്ഞു രണ്ട് എസിപിമാരും 9 ഇന്‍സ്‌പെക്ടര്‍മാരും 400 പോലിസുകാരുമാണ് പൊളിക്കുന്ന സംഘത്തിന് കാവലായി എത്തിയത്. സമാധാനപൂര്‍ണമായിരുന്നു പൊളിക്കല്‍ നടപടികളെന്ന് ആര്‍ ഡി ഓജ പറഞ്ഞു.