വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള വേടന്റെ കലാവിപ്ലവം തുടരട്ടെ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Update: 2025-04-29 12:43 GMT

പത്തനംതിട്ട: റാപ്പര്‍ വേടന് പിന്തുണയുമായി നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്റെ പോപ്പുലാരിറ്റി അസാധാരണമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വേടന് ശിക്ഷ ലഭിക്കട്ടെ. പക്ഷേ, വേടനെ ഇല്ലാതാക്കാനുള്ള നീക്കം സമൂഹം നടത്തരുത്. വിപ്ലവ പാട്ടുകളാണ് വേടന്‍ പാടുന്നത്. വേടന്‍ ലഹരി ഉപയോഗിച്ചതിനെ അപലപിക്കുന്നുവെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ജാതിയുടെ എല്ലാ ഘടനകളെയും വെല്ലുവിളിച്ച് ഉയരത്തില്‍ എത്തിയ ആളാണ് വേടന്‍. വേടന്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു. ഇടത് വലത് മുന്നണികള്‍ തള്ളിക്കളഞ്ഞ അംബേദ്കര്‍ രാഷ്ട്രീയമാണ് വേടന്റേതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടം സര്‍ക്കാര്‍ നടത്തുന്നത് വൈകിപ്പോയി. ലഹരിയുടെ ഉറവിടത്തിലേക്ക് അന്വേഷണം എത്തണം. ലഹരിയെ അനുകൂലിക്കുന്ന ഒരു നിലപാടും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.