മംഗളൂരു: കര്‍ണാടകത്തില്‍ രൂപീകരിച്ച പുതിയ വര്‍ഗീയ വിരുദ്ധ സേനയ്ക്ക് പരിശീലനം നല്‍കി തുടങ്ങിയതായി റിപോര്‍ട്ട്. നക്‌സല്‍ വിരുദ്ധ സേനയില്‍ നിന്നും കൊണ്ടുവന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് വര്‍ഗീയ കലാപം തടയല്‍, സോഷ്യല്‍ മീഡിയ നിരീക്ഷണം എന്നിവയില്‍ പരിശീലനം നല്‍കുന്നത്. മംഗളൂരുവിലെ നെഹ്‌റു മൈതാനത്താണ് കലാപ വിരുദ്ധ തോക്ക് ഉപയോഗിക്കല്‍, സ്റ്റണ്‍ ഗണ്‍ ഉപയോഗിക്കല്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കിയത്. വര്‍ഗീയ സംഘര്‍ഷങ്ങളുടെ സമയത്ത് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിച്ചു. മൊത്തം 95 ഉദ്യോഗസ്ഥരാണ് പരിശീലനം നേടിയത്. സോഷ്യല്‍ മീഡിയയിലെ വര്‍ഗീയ പ്രചാരണങ്ങള്‍ കണ്ടെത്താനുള്ള ക്ലാസും ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. മംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍, ഡിഐജി, എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.