മംഗളൂരുവിലെ ബാങ്കില്‍ തോക്കുചൂണ്ടി കൊള്ള നടത്തിയ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍
മംഗളൂരു: മംഗളൂരുവില്‍ കാര്‍ഷികസഹകരണ ബാങ്ക് ആക്രമിച്ച് 19 കിലോഗ്രാം സ്വര്‍ണവും 11.7 ലക്ഷം രൂപയും കവര്‍ന്ന സംഘത്തിലെ മൂന്നു പേര്‍പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുഗാണ്ടി തേവര്‍, പ്രകാശ് എന്ന ജോഷ്വ, മണിവര്‍ണ്ണന്‍ എന്നിവരെ തിരുനെല്‍വേലിയില്‍ നിന്നാണ് പിടികൂടിയിരിക്കുന്നത്. തിരുനെല്‍വേലി പദ്മനേരി സ്വദേശിയായ മുരുഗാണ്ടി തേവരാണ് കൊള്ള ആസൂത്രണം ചെയ്തതെന്ന് പോലിസ് പറഞ്ഞു. പിടികൂടിയവരില്‍ നിന്ന് കൊള്ളയ്ക്കുപയോഗിച്ച തോക്കുകളും വാളുകളുമെല്ലാം പിടിച്ചെടുത്തു. ഇനിയും മൂന്നു പ്രതികളുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു.
മംഗളൂരു ഉള്ളാള്‍ താലൂക്കിലെ കെസി റോഡിലുള്ള കോടികര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജനുവരി 17നാണ് കവര്‍ച്ച നടന്നത്. ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. ജീവനക്കാര്‍ ഭയന്നുനില്‍ക്കെ അഞ്ചു ചാക്കുകളിലാണ് ഇവര്‍ കളവുമുതല്‍ കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
A brazen daylight robbery occurred at the Kotekar Agricultural Cooperative Bank on #KCRoad in #Kotekar, #Mangaluru.
— Hate Detector 🔍 (@HateDetectors) January 17, 2025
A gang of five to six men, aged between 25 and 35 years, entered the bank armed with pistols, swords, and knives. The robbers, wearing masks, threatened the bank… pic.twitter.com/GjW2UJ14wu
