മംഗളൂരു: കര്‍ണാടകത്തിലെ മംഗളൂരുവിലെ മഞ്ഞനാടി ഗ്രാമത്തില്‍ നിന്നും കാണാതായ യുവതിക്കായി പോലിസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. 2018ല്‍ കാണാതായ മഞ്ഞനാടി സ്വദേശിയ ജമീലയെ കണ്ടെത്താനാണ് പോലിസ് ശ്രമം ഊര്‍ജിതമാക്കിയത്. ഏകദേശം 35 വയസുള്ള ജമീലയെ 2018 മേയ് 25ന് വൈകീട്ട് നാലുമണിയോടെയാണ് കാണാതായത്. മംഗളൂരു നഗരത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ജമീല വീട്ടില്‍ നിന്നിറങ്ങിയത്. തിരികെ വരാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ഷൗക്കത്തലിയാണ് പോലിസില്‍ പരാതി നല്‍കിയത്. ഏകദേശം 5.6 അടി ഉയരമുള്ള ജമീല ഏഴാം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. തുളു, കന്നഡ, മലയാളം, ബ്യാരി, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കും. ജമീലയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0824-2220800 എന്ന നമ്പറിലോ 08242220536 / 9480802350 എന്നീ നമ്പറുകളിലോ അറിയിക്കണം.