സുഹാസ് ഷെട്ടി വധക്കേസില്‍ ആരോപണ വിധേയനായ യുവാവിനെ ജയിലില്‍ ആക്രമിക്കാന്‍ ശ്രമം
മംഗളൂരു: ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നെന്ന കേസില്‍ ആരോപണ വിധേയനായ യുവാവിനെ ജയിലില്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഷെട്ടി വധക്കേസിലെ മുഖ്യപ്രതിയെന്ന് പോലിസ് പറയുന്ന നൗഷാദിന് നേരെയാണ് മംഗളൂരു ജയിലില്‍ ആക്രമണ ശ്രമമുണ്ടായത്. കേസിലെ കുറ്റാരോപിതരെയെല്ലാം വിവിധ ജയിലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് പോലിസ് കസ്റ്റഡി കഴിയുന്നതിനാലാണ് നൗഷാദിനെ മംഗളൂരു ജയിലിലേക്ക് കൊണ്ടുവന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം നൗഷാദിനെ മംഗളൂരു ജയിലിലേക്ക് കൊണ്ടുവന്നു. ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൈസൂരു ജയിലിലേക്ക് കൊണ്ടുപോവാനിരിക്കുകയായിരുന്നു. അപ്പോഴാണ് നൗഷാദ് മറ്റൊരു തടവുകാരനെ കാണണമെന്ന് ആവശ്യപ്പെട്ടത്. ആ തടവുകാരനെ കാണാന്‍ പോവുമ്പോഴാണ് ചിലര്‍ കല്ലും മറ്റും എറിയാന്‍ ശ്രമിച്ചത്. പോലിസ് കൂടെയുണ്ടായിരുന്നതിനാല്‍ ആക്രമണ ശ്രമം വിജയിച്ചില്ല.