തൂഫാനുല്‍ അഖ്‌സ പരീശീലനത്തിന്റെ രണ്ടാഘട്ടവുമായി അന്‍സാറുല്ല(PHOTOS)

Update: 2025-08-29 15:44 GMT

സന്‍ആ: ഇസ്രായേലി ഭരണസംവിധാനത്തിനെതിരേ ഫലസ്തീനികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സ ഓപ്പറേഷനില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സായുധപരീശീലനത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയെന്ന് അന്‍സാറുല്ല. ഹജ്ജാജ് പ്രദേശത്താണ് നിരവധി പേര്‍ക്ക് രണ്ടാംഘട്ട പരിശീലനം നല്‍കിയത്. റിപ്പബ്ലിക്കന്‍ ഹോസ്പിറ്റല്‍ അതോറിറ്റിയുടെയും നഗരസഭയുടെയും പിന്തുണയോടെയാണ് പരിശീലനം നടപ്പാക്കിയത്. ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കാനാണ് ഈ പരിശീലനങ്ങള്‍ നടത്തുന്നത്. അതേസമയം, ഹുദൈദ അടക്കമുള്ള 268 പ്രദേശങ്ങളില്‍ വലിയ ഐക്യദാര്‍ഡ്യ സംഗമങ്ങളും സംഘടിപ്പിച്ചു.






യെമനിലെ വിവിധ പ്രദേശങ്ങളില്‍ നബിദിന ആഘോഷവും സംഘടിപ്പിച്ചിരുന്നു.