ധര്‍മസ്ഥലയിലെ സത്യം ലോകം അറിയണമെന്ന് മാണ്ഡ്യ മുന്‍ എംപി

Update: 2025-07-20 04:48 GMT

മാണ്ഡ്യ: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിരവധി സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു കൊന്നു മറവ് ചെയ്‌തെന്ന ആരോപണത്തിലെ സത്യം ലോകം അറിയണമെന്ന് മാണ്ഡ്യ മുന്‍ എംപിയും നടിയുമായ ദിവ്യ സ്പന്ദന(രമ്യ).

''ധര്‍മ്മസ്ഥലയില്‍ സ്ത്രീകളെ കാണാതായതും കൂട്ട ശവസംസ്‌കാരവും സംബന്ധിച്ച വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നു. കര്‍ണാടകയിലെ ജനങ്ങള്‍ വളരെയധികം ആദരിക്കുന്ന ഒരു ആരാധനാലയമാണിത്. നീതിയുക്തമായ അന്വേഷണം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യം നമുക്ക് അറിയേണ്ടതുണ്ട് ''-ദിവ്യ സ്പന്ദന സാമൂഹിക മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തു.

നൂറില്‍ അധികം സ്ത്രീകളെയും കുട്ടികളെയും മറവ് ചെയ്യേണ്ടി വന്നുവെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണം. കേസിന് കേരളവുമായി ബന്ധമുണ്ടെന്ന് കര്‍ണാടകയിലെ അഭിഭാഷകര്‍ പറയുന്നുണ്ട്.