ശബരിമലയില്‍ മണ്ഡലകാലത്തിന് തുടക്കമായി

തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 18 മണിക്കൂര്‍ ദര്‍ശന സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Update: 2024-11-16 01:36 GMT

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാല പൂജകള്‍ക്കു തുടക്കമായി. പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നു. 70,000 പേരാണ് ഇന്ന് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. 10,000 പേര്‍ സ്‌പോട് ബുക്കിങ് വഴിയും ദര്‍ശനത്തിനെത്തും. ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകിട്ട് മൂന്നിന് വീണ്ടും തുറക്കും. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതുവരെ ദര്‍ശനത്തിന് അവസരമുണ്ടാവും. ദിവസവും രാവിലെ 3.30 മുതല്‍ നെയ്യഭിഷേകം നടക്കും. ഉഷഃപൂജ രാവിലെ 7.30നും ഉച്ചപൂജ 12.30നും നടക്കും. വൈകിട്ട് 6.30നാണു ദീപാരാധന. രാത്രി 9.30ന് അത്താഴപൂജ. തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 18 മണിക്കൂര്‍ ദര്‍ശന സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags: