മാനന്തവാടി നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ തുടങ്ങി

Update: 2025-01-25 00:50 GMT

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭാ പരിധിയില്‍ എസ്ഡിപിഐയും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം വീട്ടമ്മയെ ആക്രമിച്ച കടുവയെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പഞ്ചാരകൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പഞ്ചാരക്കൊല്ലി സ്വദേശിയായ രാധയെ കടുവ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. രാധയുടെ മൃതദേഹം ഇന്ന് രാവിലെ 11ന് സംസ്‌കരിക്കും.