ഇഷ്ടികക്കളത്തില്‍ പുലിയുമായി ഏറ്റുമുട്ടി യുവാവ് (വീഡിയോ)

Update: 2025-06-25 04:47 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ജഗ്നുപൂരിലെ ഇഷ്ടികക്കളത്തില്‍ എത്തിയ പുലിയുമായി യുവാവ് ഏറ്റുമുട്ടി. ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ യുവാവ് പുലിയെ കീഴ്‌പ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. അവസാനം പുലി രക്ഷപ്പെട്ടു. യുവാവിന് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

രക്ഷപ്പെട്ടു പോവുന്ന വഴി പുലി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചു പേരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അവസാനം മയക്കുവെടിവച്ച് അതിനെ പിടികൂടാനും സാധിച്ചു. ജഗ്നുപൂരിലെ ഇഷ്ടികക്കളത്തിലെ ചൂളയില്‍ പുലി പതുങ്ങി ഇരിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ജീവനക്കാരനായ മിഹിലാല്‍ എന്ന 35 കാരനെയാണ് പുലി ആക്രമിച്ചത്.