ഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന് ദാരുണാന്ത്യം

പടക്കത്തിന് മുകളില്‍ ഇരുന്നാല്‍ ഓട്ടോറിക്ഷ സമ്മാനമായി നല്‍കാമെന്നായിരുന്നു സുഹൃത്തുക്കള്‍ ഇയാള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്

Update: 2024-11-04 14:14 GMT


Full View

ബംഗളൂരു: ദീപാവലി ആഘോഷത്തിനിടെ ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്ന യുവാവ് സ്‌ഫോടനത്തില്‍ മരിച്ചു. 32 കാരനായ ശബരീഷ് എന്നയാളാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. പടക്കത്തിന് മുകളില്‍ ഇരുന്നാല്‍ ഓട്ടോറിക്ഷ സമ്മാനമായി നല്‍കാമെന്നായിരുന്നു സുഹൃത്തുക്കള്‍ ഇയാള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്. ബെറ്റ് വക്കുന്ന സമയം എല്ലാവരും മദ്യപിച്ചിരുന്നു.

പടക്കം എടുത്തുവെച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്ക് പുറത്ത് ശബരീഷ് ഇരിക്കുന്നതിന്റെയും സ്‌ഫോടനം ഉണ്ടാവുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുഹൃത്തുക്കള്‍ പടക്കത്തിന് തീ കൊടുത്തതിന് ശേഷം ശബരീഷ് ഒറ്റക്ക് പെട്ടിക്ക് മുകളില്‍ ഇരിക്കുകയാണ്. കുറച്ചുസമയങ്ങള്‍ക്ക് ശേഷമാണ് സ്‌ഫോടനം നടക്കുന്നത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പോലിസും അറിയിച്ചു.




Tags: