മെക്‌സിക്കന്‍ പ്രസിഡന്റിനെ സ്പര്‍ശിച്ച് മദ്യപാനി; കേസുമായി മുന്നോട്ടെന്ന് പ്രസിഡന്റ്
മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോമിനെ മദ്യപാനി സമ്മതമില്ലാതെ സ്പര്‍ശിച്ചു. മെക്‌സിക്കോ സിറ്റിയില്‍ ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് സംഭവം. ഒരുവശത്ത് നിന്നിരുന്ന മദ്യപാനിയാണ് സ്പര്‍ശിച്ചതും കഴുത്തില്‍ ഉമ്മ വയ്ക്കാനും ശ്രമിച്ചത്. തുടര്‍ന്ന് ഇയാളെ സ്ഥലത്ത് നിന്നും മാറ്റി. കുറ്റാരോപിതനെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. കേസുമായി മുന്നോട്ടുപോവുകയാണെന്ന് പ്രസിഡന്റും അറിയിച്ചു.
Mexico's Prez Sheinbaum launches WAR on sexual assault epidemic after being groped in Mexico City
— RT (@RT_com) November 5, 2025
'If this happens to the president, what happens to young women?
It’s a matter of defending all Mexican women'
'I filed a complaint because I experienced this before as a student' pic.twitter.com/jLh03xsygN
Presenté una denuncia por el episodio de acoso que viví ayer en la Ciudad de México. Debe quedar claro que, más allá de ser presidenta, esto es algo que viven muchas mujeres en el país y en el mundo; nadie puede vulnerar nuestro cuerpo y espacio personal.
— Claudia Sheinbaum Pardo (@Claudiashein) November 5, 2025
Revisaremos la… pic.twitter.com/jcs6FweI6q
''സ്ത്രീ എന്ന നിലയില്‍ ഞാന്‍ അനുഭവിച്ച ഒന്നാണ് ഇത്, പക്ഷേ നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ് ഇത്. ഞാന്‍ പരാതി നല്‍കിയില്ലെങ്കില്‍, മെക്‌സിക്കന്‍ സ്ത്രീകള്‍ എന്തു ചെയ്യും?. പ്രസിഡന്റിന് ഇതുണ്ടായാല്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും എന്തു സംഭവിക്കും ?''- ക്ലൗഡിയ ഷെയ്ന്‍ബോം ചോദിച്ചു.
അതേസമയം, വേണ്ടത്ര സുരക്ഷ ഒരുക്കാതെ പ്രസിഡന്റ് പൊതുസ്ഥലത്ത് സഞ്ചരിക്കുകയാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. മൈക്കോകാന്‍ സംസ്ഥാനത്തെ ഉറുപാനില്‍ ജനപ്രിയ മേയറായ കാര്‍ലോസ് ആല്‍ബെര്‍ട്ടോ മന്‍സോ റോഡ്രിഗസിനെ ഒരു തോക്കുധാരി കൊലപ്പെടുത്തിയിരുന്നു. മേഖലയിലെ ക്രിമിനല്‍ സംഘങ്ങളെ നേരിടാന്‍ സഹായിക്കണമെന്ന് കാര്‍ലോസ് ആല്‍ബെര്‍ട്ടോ മന്‍സോ റോഡ്രിഗസ് പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
2024 ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മാത്രം 37 സ്ഥാനാര്‍ത്ഥികള്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 1 ന് ഷെയിന്‍ബോമിന്റെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രം 10 മുനിസിപ്പല്‍ പ്രസിഡന്റുമാര്‍ കൊല്ലപ്പെട്ടു. 1994ല്‍, അതിര്‍ത്തി നഗരമായ ടിജുവാനയില്‍ നടന്ന ഒരു റാലിയില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലൂയിസ് ഡൊണാള്‍ഡോ കൊളോസിയോ മുറിയേറ്റയെ വെടിവച്ചു കൊന്നിരുന്നു.

