മലപ്പുറം: പായസ ചെമ്പില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. താഴെ ചേളാരി പത്തൂര്‍ കോളനിയിലെ പത്തൂര്‍ അയ്യപ്പനാണ് ചികിത്സയിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പാപ്പനൂര്‍ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അയ്യപ്പന്‍ പായസ ചെമ്പില്‍ വീണത്. വിവാഹ സത്കാരത്തിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അബദ്ധത്തില്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. താഴെചേളാരി വെളിമുക്ക് എയുപി സ്‌കൂളിലെ ബസ് ഡ്രൈവറാണ് അയ്യപ്പന്‍. ഭാര്യ: സരസ്വതി.