ഗുഡ്ഗാവ്: പശുക്കളെ കടത്തിയെന്നാരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഹരിയാനയിലെ പല്‍വാലില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. ഗുരുതരമായ പരിക്കേറ്റ ബുധ്പൂര്‍ സ്വദേശിയായ യൂസുഫ് ശനിയാഴ്ച മരിച്ചു. യൂസുഫിന്റെ സുഹൃത്തായ രവി പരിക്കേറ്റ് ചികില്‍സയിലാണ്. യൂസുഫിന്റെ കുടുംബത്തിന്റെ പരാതിയില്‍ പത്തുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബജ്‌റംഗ്ദളുകാരുടെ പരാതിയില്‍ യൂസുഫിനും രവിക്കുമെതിരെ പശുസംരക്ഷ നിയമപ്രകാരം കേസെടുത്തതായി എഎസ്‌ഐ രജീന്ദര്‍ സിങ് പറഞ്ഞു. കൊലക്കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു.
#Palwal, Haryana : Cattle trader Yusuf (48) was lynched by cow vigilantes affiliated with Bajrang Dal in Palwal on Jan 24, Yusuf was critically injured and later died in hospital.
— Saba Khan (@ItsKhan_Saba) January 27, 2025
Yusuf was reportedly returning home after meeting his daughter when he was attacked. Police… pic.twitter.com/4gO0pwXhBG
