റീല്‍സിനായി നടുറോഡില്‍ കസേരയിട്ട് ചായ കുടിച്ചു; വീഡിയോ വൈറലായി, യുവാവ് അറസ്റ്റില്‍(വീഡിയോ)

Update: 2025-04-19 00:32 GMT

ബംഗളൂരു: വൈറല്‍ വീഡിയോ നിര്‍മിക്കാന്‍ നടുറോഡില്‍ കസേരയിട്ട് ചായ കുടിച്ച യുവാവ് അറസ്റ്റില്‍. വീഡിയോ വൈറലായ ശേഷം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 12ന് മഗഡിയിലെ തിരക്കേറിയ റോഡിലെ ഗതാഗതം തടസപ്പെടുത്തി പൊതുജനങ്ങളെ ശല്യപ്പെടുത്തിയ പ്രതിയെ പിടികൂടിയതായി പോലിസ് അറിയിച്ചു. ഗതാഗതം തടസപ്പെടുത്തി ചായ കുടിക്കുന്നത് വലിയ പിഴ നല്‍കാന്‍ കാരണമാവുമെന്ന് പോലിസ് സാമൂഹിക മാധ്യമമായ എക്‌സില്‍ പറഞ്ഞു.