ഹിന്ദുത്വര്‍ ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിച്ച മുസ്‌ലിം യുവാവ് മരിച്ചു (വീഡിയോ)

ഭോപ്പാല്‍: ഹിന്ദുത്വരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുസ്‌ലിം യുവാവ് മരിച്ചു. മധ്യപ്രദേശിലെ റെയ്‌സെന്‍ ജില്ലയിലെ ഡയറി നടത്തിപ്പുകാരനായ ജുനൈദ് ഖുറൈശി(35)യാണ് കൊല്ലപ്പെട്ടത്. ജൂണ്‍ അഞ്ചിന് നടന്ന ആക്രമണത്തില്‍ ഹമീദിയ ആശുപത്രിയില്‍ പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്നു ജുനൈദ്. ജുനൈദിന്റെ സുഹൃത്ത് അര്‍മാന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
#MP #Cow #Lynching
— काश/if Kakvi (@KashifKakvi) June 17, 2025
1. On June 5, cattle traders Junaid (24) and Arman (21) were attacked by an armed mob near Mehgaon village, Raisen, 50-km from Bhopal.
They were transporting cows from Vidisha to Bhopal when right-wing group men intercepted them.#Caution: Trigger warning pic.twitter.com/LTdaa5eOqC
ജൂണ്‍ അഞ്ചിന് കന്നുകാലികളുമായി പോവുമ്പോഴാണ് 20-25 പേര്‍ അടങ്ങുന്ന ഹിന്ദുത്വ സംഘം മെഹ്‌ഗോണ്‍ എന്ന സ്ഥലത്തുവച്ച് വാഹനം തടഞ്ഞ് ആക്രമണം നടത്തിയത്. രാത്രി മുഴുവന്‍ ജുനൈദിനെയും അര്‍മാനെയും സംഘം മര്‍ദ്ദിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയും മോഷ്ടിച്ചു.
പിന്നീട് പോലിസ് എത്തിയാണ് രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. ജുനൈദിനെയും അര്‍മാനെയും ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ ധ്രുവ് ചതുര്‍വേദി എന്നയാള്‍ അതിന്റെ വീഡിയോയും പ്രചരിപ്പിച്ചിട്ടുണ്ട്. ജുനൈദിനെയും അര്‍മാനെയും ആക്രമിച്ചത് ശരിയല്ലെന്ന് പറയുന്ന പോലിസ് ഓഫിസറായ ആനന്ദിലാല്‍ സൂര്യവംശിയെന്ന പോലിസ് ഉദ്യോഗസ്ഥനുമായി ധ്രുവ് ചതുര്‍വേദി തര്‍ക്കിക്കുന്നുമുണ്ട്.
മകനെ കൊല്ലാന്‍ ആള്‍ക്കൂട്ടത്തിന് അധികാരം നല്‍കിയത് ആരാണെന്ന് ജുനൈദിന്റെ പിതാവ് ചോദിച്ചു. രാജ്യം എങ്ങോട്ടാണ് പോവുന്നതെന്നും അദ്ദേഹം ചോദിച്ചു. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി സാഞ്ചി എസ്എച്ച്ഒ നിതിന്‍ അഹിര്‍വാര്‍ പറഞ്ഞു.