മസ്ജിദുല്‍ ഹറമില്‍ ആത്മഹത്യാ ശ്രമം; രക്ഷിക്കാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും പരിക്ക്(വീഡിയോ)

Update: 2025-12-26 02:55 GMT

മക്ക: സൗദി അറേബ്യയിലെ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മസ്ജിദിന്റെ ഒരു നിലയില്‍ നിന്ന് ചാടിയാണ് മരിക്കാന്‍ ശ്രമിച്ചത്. താഴെ നിന്നിരുന്ന സുരക്ഷാ ജീവനക്കാരന്‍ ഇയാളെ പിടിക്കാന്‍ ശ്രമിച്ചു. പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. ആരാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന കാര്യം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ആത്മഹത്യാ ശ്രമത്തെ മസ്ജിദുല്‍ ഹറം ചീഫ് ഇമാം അബ്ദുല്‍ റഹ്‌മാന്‍ അല്‍ സുദൈസ് അപലപിച്ചു. ആത്മഹത്യ ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വയം കൊല്ലുന്നവര്‍ നരകത്തിലായിരിക്കും, ദൈവം അത് വിലക്കിയിരിക്കുന്നു എന്നും പ്രവാചകനെ ഉദ്ധരിച്ച് അബ്ദുല്‍ റഹ്‌മാന്‍ അല്‍ സുദൈസ് പറഞ്ഞു. 2017ല്‍ ഒരാള്‍ കഅ്ബക്ക് സമീപം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചിരുന്നു. 2018ല്‍ മൂന്നു പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു.