സിദ്ധരാമയ്യ കൊല്ലപ്പെടണമെന്ന് പോസ്റ്റിട്ട ഹോം ഗാര്‍ഡ് അറസ്റ്റില്‍

Update: 2025-05-07 13:27 GMT

ഉഡുപ്പി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൊല്ലപ്പെടണമെന്ന് പോസ്റ്റിട്ട ഹോംഗാര്‍ഡിനെ അറസ്റ്റ് ചെയ്തു. സമ്പത്ത് ശൈലാന്‍ എന്ന ഹോംഗാര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് പിന്നാലെ ജയിലില്‍ ആയത്.'' സിദ്ധരാമയ്യ കൊല്ലപ്പെട്ടാല്‍ ഹിന്ദുക്കള്‍ക്ക് സമാധാനമുണ്ടാവും.'' എന്ന പോസ്റ്റാണ് അറസ്റ്റിന് കാരണം. പോസ്റ്റ് കണ്ട കുക്കുന്ദുര്‍ സ്വദേശി സുരാജ് നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ബംഗളൂരുവിലെ ഹോംഗാര്‍ഡാണ് പ്രതിയെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റുകള്‍ പോലിസ് സൂക്ഷ്മമായി പരിശോധിക്കുകയാണ്.