ഭോപ്പാല്‍: പശുവിനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ മന്ദസോര്‍ ജില്ലയിലെ അഫ്‌സല്‍പൂര്‍ സ്വദേശിയായ ദേവിലാല്‍ ധക്കഡ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുമായി പോലിസ് തെരുവിലൂടെ പ്രകടനം നടത്തി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സന്‍സ്‌കാരി സമാജ് എന്ന സംഘടനയുടെ കൂടെ പ്രവര്‍ത്തകനായ ഇയാള്‍ തന്റെ ഫാം ഹൗസിലെ പത്തുപശുക്കളെ പല സമയങ്ങളിലായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സംശയം. പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.