നെഹ്‌റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്

സമാന രീതിയില്‍ കര്‍ണാടക സര്‍ക്കാരും സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമര്‍പ്പിച്ച് പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റില്‍ നിന്നും നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയിരുന്നു

Update: 2022-08-15 06:14 GMT
ന്യൂഡല്‍ഹി: 76ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ കൊളാഷില്‍ നിന്ന് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.സമാന രീതിയില്‍ കര്‍ണാടക സര്‍ക്കാരും സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമര്‍പ്പിച്ച് പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റില്‍ നിന്നും നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയിരുന്നു.

ഇന്ത്യയിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങളുള്ള കൊളാഷില്‍ നിന്നാണ് നെഹ്‌റുവിനെ മമത ബാനര്‍ജി ഒഴിവാക്കിത്.ഈ ചിത്രം മമത ബാനര്‍ജി ട്വിറ്ററില്‍ പ്രൊഫൈല്‍ ചിത്രമാക്കുകയും ചെയ്തിട്ടുണ്ട്.മമതയുടെ നിലപാടിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ വിയോജിപ്പ് അറിയിച്ചു.രാഷ്ട്രീയ യജമാനന്‍മാരെ സന്തോഷിപ്പിക്കുന്നതിനായി പ്രൊഫൈല്‍ ചിത്രത്തില്‍ നിന്നും മമത ബാനര്‍ജി നെഹ്‌റുവിനെ ഒഴിവാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന്റെ പത്രപരസ്യത്തില്‍ നെഹ്‌റുവിനെ ഒഴിവാക്കിയതിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ വിമര്‍ശിച്ചിരുന്നു.

Tags:    

Similar News