ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്‌

Update: 2024-05-24 05:32 GMT

ന്യൂഡല്‍ഹി: ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്. സുപ്രിംകോടതിയുടെ വേനല്‍ അവധിക്ക് ശേഷമായിരിക്കും ഹരജി ഫയല്‍ ചെയ്യുക. 2010 ന് ശേഷമുള്ള ഒബിസി സര്‍ട്ടിഫിക്കറ്റുകളാണ് കല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. കോടതി നടപടി ബിജെപി തിരഞ്ഞെടുപ്പില്‍ ആയുധമാക്കുന്നതിനിടെയാണ് സുപ്രിംകോടതിയില്‍ പോകാനുള്ള സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ 2010 ന് ശേഷം നല്‍കിയ എല്ലാ ഒബിസി സര്‍ട്ടിഫിക്കറ്റുകളും കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയത്. 2010 ന് മുന്‍പ് സര്‍ക്കാര്‍ അനുവദിച്ച ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയുണ്ടാകും. 2010 ന് ശേഷം ഒബിസി ക്വാട്ടയിലൂടെ ജോലി ലഭിച്ചവരെ കോടതി നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 5 ലക്ഷത്തോളം ഒബിസി സര്‍ട്ടിഫിക്കറ്റുകളാണ് കോടതി ഉത്തരവോടെ റദ്ദാക്കപ്പെടുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ വന്ന ചില ഹരജികള്‍ പരിഗണിച്ച്, ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കോടതി വിധി അംഗീകരിക്കില്ലെന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.

Tags:    

Similar News