മലേഗാവ് സ്‌ഫോടനം: കേണല്‍ പുരോഹിതിന്റെ സ്ഥാനക്കയറ്റത്തെ ചോദ്യം ചെയ്ത് ഹരജി

Update: 2025-09-27 07:01 GMT

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ വെറുതെവിട്ട ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിന് കേണല്‍ പദവി നല്‍കിയതിനെതിരേ ഹൈക്കോടതിയില്‍ ഹരജി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പുരോഹിതിന്റെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൈന്യം മരവിപ്പിച്ചിരുന്നു. പിന്നീട് വിചാരണക്കോടതി വെറുതെവിട്ടതിനെ തുടര്‍ന്ന് അത് നീക്കം ചെയ്തു. തുടര്‍ന്നാണ് കേണല്‍ പദവി നല്‍കിയത്. അതേസമയം, ബിജെപി മുന്‍ എംപി പ്രഗ്യാസിങ് അടക്കമുള്ളവരെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരേ ബിജെപി നേതൃത്വത്തിലുള്ള ഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ മാത്രമാണ് അപ്പീല്‍ നല്‍കിയത്.