''മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ട'': കാര്‍ ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചെന്ന് ആരോപിച്ച് പിടിച്ച യുവാവിനോട് വയനാട് പോലിസ് (VIDEO)

Update: 2025-05-21 17:58 GMT
മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ട: കാര്‍ ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചെന്ന് ആരോപിച്ച് പിടിച്ച യുവാവിനോട് വയനാട് പോലിസ് (VIDEO)

കല്‍പറ്റ: കാറോടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചെന്ന് ആരോപിച്ച് കല്‍പ്പറ്റയില്‍ യുവാവിനെ പോലിസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പിഴ അടക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് മലപ്പുറം സ്വദേശിയായ യുവാവിനെ പോലിസ് കസറ്റഡിയിലെടുത്തത്. 'മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന്' യുവാവിനോട് ട്രാഫിക് എസ്‌ഐ പറയുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നു.


Full View

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്നാണ് പോലിസ് ആരോപിച്ചത്. എന്നാല്‍ താന്‍ ബ്ലൂടൂത്ത് വഴിയാണ് സംസാരിച്ചതെന്നായിരുന്നു യുവാവിന്റെ വാദം. പിഴയടക്കണമെന്ന് പോലിസ് പറഞ്ഞതോടെ തര്‍ക്കമായി. ഈ തര്‍ക്കത്തിനൊടുവിലാണ് മലപ്പുറം സ്വദേശിയായ യുവാവിനെ ട്രാഫിക്ക് എസ്‌ഐ ബലംപ്രയോഗിച്ച് കസറ്റഡിയിലെടുത്തത്. ഇന്നോവ കാറും പിടിച്ചെടുത്തു.

പോലിസ് നടപടികളോട് സഹകരിക്കാത്തതാണ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ കാരണമെന്ന് ട്രാഫിക് എസ്‌ഐ വി പി ആന്റണി പറഞ്ഞു. യുവാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Similar News