മലപ്പുറം എസ്‌സിയുടെ ജേഴ്‌സി ലോഞ്ച് ചെയ്തു

Update: 2025-09-24 16:46 GMT

തിരൂര്‍: സൂപ്പര്‍ ലീഗ് കേരള സീസണ്‍ 2ലെ മലപ്പുറം എഫ്‌സിയുടെ ജഴ്‌സി ലോഞ്ച് ചെയ്തു. ദുബൈ അല്‍ അഹ്ലി സ്‌പോര്‍ട്ട്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം എഫ്‌സിയുടെ പ്രമോട്ടര്‍മാരായ ഡോ. സി അന്‍വര്‍ അമീന്‍, ആഷിഖ് കൈനിക്കര, എ പി ശംസുദ്ധീന്‍, അജ്മല്‍ ബിസ്മി, ബേബി നിലാമ്പ്ര, എ പി റാഷിദ് അസ്‌ലം, വി പി ലത്തിഫ്, റാഫേല്‍ വി തോമസ്, ഷറഫുദ്ധീന്‍, തെയ്യംമ്പാട്ടില്‍ ഫൈസല്‍ ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു. റാഫേല്‍ ഫിലിം സിറ്റിയും കള്ളിയത്ത് ടിഎംടിയുമാണ് മലപ്പുറം എഫ്‌സിയുടെ സ്‌പോണ്‍സര്‍മാര്‍.