ന്യൂഡല്‍ഹി: മക്തൂബ് മീഡിയയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞു. നിയമപരമായ ആവശ്യപ്രകാരമാണ് അക്കൗണ്ട് തടഞ്ഞതെന്നാണ് മനസിലാവുന്നതെന്ന് മക്തൂബ് എഡിറ്റോറിയല്‍ ടീമിന്റെ പ്രസ്താവന പറയുന്നു. സര്‍ക്കാര്‍ ഏകപക്ഷീയമായി സ്വീകരിച്ച നടപടിയുടെ കാരണത്തെ കുറിച്ച് അറിയില്ല. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും എഡിറ്റോറിയല്‍ ടീം അറിയിച്ചു.