ഹിന്ദുക്കള്‍ക്ക് തോക്ക് ലൈസന്‍സ് വേഗത്തില്‍ കൊടുക്കണമെന്ന് യതി നരസിംഹാനന്ദ്

Update: 2025-02-21 03:24 GMT

ലഖ്‌നോ: ഹിന്ദുക്കള്‍ക്ക് തോക്ക് ലൈസന്‍സ് വേഗത്തില്‍ കൊടുക്കണമെന്ന് ഹിന്ദുത്വ പുരോഹിതന്‍ യതി നരസിംഹാനന്ദ്. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യതി നരസിംഹാനന്ദ് കത്തയച്ചു. യതിയുടെ രക്തത്തില്‍ മുക്കി ബിജെപി നേതാവ് ഉദിത ത്യാഗി കത്തെഴുതുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ദാസ്‌ന ദേവി ക്ഷേത്രത്തിലെ പുരോഹിതനായ യതി നരസിംഹാനന്ദ് മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്ന നിലപാടുള്ളയാളാണ്. ഹിന്ദുക്കള്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.