മൂന്ന് എംഎല്‍എമാര്‍ ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായെന്ന് മേജര്‍ രവി; നേതൃത്വം അനുമതി നല്‍കിയില്ലെന്നും വെളിപ്പെടുത്തല്‍

Update: 2025-09-03 10:10 GMT

കൊച്ചി: കേരളത്തിലെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം സഹകരിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിരുന്നതായി സംവിധായകന്‍ മേജര്‍ രവി. ബിജെപി നേതൃത്വത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ഇക്കാര്യം നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ തൃപ്തരല്ലാത്ത ആ എംഎല്‍എമാര്‍ ഇപ്പോഴും ബിജെപിയില്‍ ചേരാന്‍ തയ്യാറാണെന്നും മേജര്‍ രവി പറഞ്ഞു. ബിജെപിയുടെ വൈസ് പ്രസിഡന്റ് പദവിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്നേക്കാള്‍ കഴിവുള്ള ആളുകള്‍ ഉള്ളതിനാലാണ് അധികം സജീവമല്ലാത്തത്. അധികാരം കിട്ടിയില്ല എന്നു കരുതി വേറെ പാര്‍ട്ടിയിലേക്കു പോകില്ലെന്നും രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞിട്ടുണ്ടെന്നും മേജര്‍ രവി കൂട്ടിചേര്‍ത്തു.