പരീക്ഷ തുടങ്ങാന്‍ വെറും 20 മിനുട്ട്; റോഡില്‍ ട്രാഫിക് ബ്ലോക്ക്, പറന്ന് ചെന്ന് പരീക്ഷയെഴുതി വിദ്യാര്‍ഥി (video)

Update: 2025-02-16 11:59 GMT

മുംബൈ: ഗ്ലൈഡറില്‍ പറന്ന് പരീക്ഷാ ഹാളില്‍ പ്രവേശിച്ച് പരീക്ഷയെഴുതി വിദ്യാര്‍ഥി. മഹാരാഷ്ട്രയിലെ വയ് താലൂക്കിലെ സമര്‍ത്ഥ് മഹാംഗഡെ എന്ന വിദ്യാര്‍ഥിയാണ് ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്ലൈഡര്‍ ഉപയോഗിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പരീക്ഷാ ദിവസം വീട്ടില്‍ ചില ജോലികള്‍ ചെയ്തു നിന്നതാണ് വൈകാന്‍ കാരണമായത്. റോഡില്‍ ഇറങ്ങി നോക്കിയപ്പോള്‍ ട്രാഫിക് ബ്ലോക്കും.

പരീക്ഷാ ഹാളില്‍ സമയത്തിന് എത്താന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് വിദ്യാര്‍ഥി തൊട്ടടുത്ത പാരാഗ്ലൈഡിങ് സ്ഥാപനത്തില്‍ എത്തിയത്. അവര്‍ വേണ്ട സൗകര്യങ്ങളെല്ലാം അതിവേഗം ഒരുക്കി വിദ്യാര്‍ഥിയെ ഗ്ലൈഡറില്‍ കയറ്റിവിടുകയായിരുന്നു. എന്തായും സമര്‍ത്ഥ് കൃത്യസമയത്ത് എത്തി പരീക്ഷയെഴുതി.