പന്ധര്‍പൂര്‍ തീര്‍ത്ഥയാത്ര; പത്ത് ദിവസത്തേക്ക് മാംസ വില്‍പ്പന നിരോധിച്ചു

Update: 2025-06-24 14:46 GMT

മുംബൈ: ഭക്തിപ്രസ്ഥാനത്തിന്റെ പന്ധര്‍പൂര്‍ തീര്‍ത്ഥയാത്രയുടെ ഭാഗമായി പന്ധര്‍പൂരില്‍ പത്ത് ദിവസത്തേക്ക് മാംസ വില്‍പ്പന നിരോധിച്ചു. വിശ്വാസികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് സര്‍ക്കാര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടകര്‍ മാംസാഹാരത്തില്‍ നിന്നും വിട്ടുനില്‍ക്കുമായിരുന്നു. പക്ഷേ, മറ്റുള്ളവര്‍ മാംസാഹാരം കഴിക്കുന്നതിന് തടസമുണ്ടായിരുന്നില്ല. പക്ഷേ, ഹിന്ദുത്വവല്‍ക്കരണത്തിന്റെ ഭാഗമായി മാംസാഹാര വിരുദ്ധത അടിച്ചേല്‍പ്പിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ബക്രീദിന് കന്നുകാലി വിപണി പൂട്ടാന്‍ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് പിന്നീട് പിന്‍വലിച്ചു.