വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ (66) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ബാരാമതി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ വിമാനം തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം.
🚨 𝐁𝐫𝐞𝐚𝐤𝐢𝐧𝐠 🚨#AjitPawar and Five others die in a #PlaneCrash #ChopperCrash in #Baramati, Maharashtra
— vj_siddhu_funpage (@Vignesh58Viki) January 28, 2026
Born on Jul 22, 1959 he served as the 8th Deputy CM of #Maharashtra
pic.twitter.com/b6DQjf2Lsc
അപകടസമയത്ത് അജിത് പവാറിന്റെ അംഗരക്ഷകരടക്കം ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. ബാരാമതിയില്‍ ചില പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.