ഗുഡ്ഗാവിലെ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പള്ളി നിര്‍മിക്കുന്നതിനെതിരേ ഹിന്ദുത്വരുടെ കോലാഹലം
ഗുഡ്ഗാവ്: തീക്ക്‌ലി ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പള്ളി നിര്‍മിക്കുന്നതിനെതിരെ കോലാഹലവുമായി ഹിന്ദുത്വര്‍. വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റങ് ദള്‍ അടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തകരാണ് തീക്ക്‌ലിയില്‍ പ്രത്യേക യോഗം ചേര്‍ന്നത്. നൂര്‍പൂര്‍, അക്ലിംപൂര്‍, ബാദ്ഷാപൂര്‍, പാല്‍റ, ഗൈരാത്ത്പൂര്‍ ബാസ്, ഖെര്‍ഖി ബഗിന്‍കി ഗ്രാമങ്ങളിലെ ഹിന്ദുത്വരും യോഗത്തില്‍ പങ്കെടുത്തു. പള്ളിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ 52 അംഗ സമിതിയും രൂപീകരിച്ചു. പള്ളിയുടെ മറവില്‍ മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് ഹിന്ദുത്വര്‍ ആരോപിച്ചു.