ജൂത കുടിയേറ്റക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ച് മെഴ്‌സ്‌ക്

Update: 2025-06-24 14:35 GMT
ജൂത കുടിയേറ്റക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ച് മെഴ്‌സ്‌ക്

കോപ്പന്‍ഹേഗന്‍: ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റക്കാരുടെ കമ്പനികളുമായുള്ള ബന്ധം അവസാനിപ്പിച്ച് ആഗോള ഷിപ്പിങ് കമ്പനിയായ മെഴ്‌സ്‌ക്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് തീരുമാനം. യുഎസിന്റെ സൈനിക ഉപകരണങ്ങള്‍ വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റക്കാരെ സഹായിക്കാന്‍ എത്തിക്കുന്നു എന്ന ആരോപണം കമ്പനിക്കെതിരെ ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് തീരുമാനം. നിലവില്‍ നൂറ് കുടിയേറ്റ ഗ്രാമങ്ങളിലായി അഞ്ച് ലക്ഷം ജൂതന്‍മാരാണ് വെസ്റ്റ്ബാങ്കിലുള്ളത്. ഗസയെ ആക്രമിക്കാന്‍ ഇസ്രായേലി സൈന്യത്തിന് എഫ്-35 യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ എത്തിക്കുന്നത് തടയണമെന്നും ആവശ്യമുണ്ട്.

Similar News