ഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന് ഇസ്രായേല്‍

തെല്‍അവീവ്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണെതിരേ വര്‍ഗീയ പരാമര്‍ശവുമായി ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം. ജൂതരാഷ്ട്രത്തിനെതിരേ മാക്രോണ്‍ കുരിശുയുദ്ധം തുടരുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഗസയില്‍ മാനുഷിക ഉപരോധമില്ലെന്നും അത്തരം പ്രചാരണം നഗ്നമായ നുണയാണെന്നും ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ എക്‌സിലെ പോസ്റ്റ് പറയുന്നു. ' ജിഹാദി തീവ്രവാദികളില്‍' സമ്മര്‍ദ്ദം ചെലുത്തുന്നതിന് പകരം അവര്‍ക്ക് ഫലസ്തീന്‍ രാഷ്ട്രം നല്‍കാനാണ് മാക്രോണ്‍ ശ്രമിക്കുന്നത്. ഇസ്രായേലിനെ നശിപ്പിക്കാന്‍ ഒന്നിലധികം മുന്നണികളില്‍ ആക്രമണം നടക്കുമ്പോള്‍ ഇസ്രായേലിനെതിരേ ഉപരോധം ഏര്‍പ്പെടുത്താനാണ് മാക്രോണ്‍ ശ്രമിക്കുന്നതെന്നും ഇസ്രായേല്‍ കുറ്റപ്പെടുത്തി. പതിവ് ആന്റിസെമിറ്റിക് ആരോപണത്തില്‍ കൂടുതല്‍ വംശീയത കലര്‍ത്തുന്നതാണ് ഇസ്രായേലിന്റെ പുതിയ പ്രസ്താവന.