കോഴിക്കോട്: കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡണ്ടും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം മുഹമ്മദ് മദനി അന്തരിച്ചു. ചെറുവാടി ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പലായി വിരമിച്ചു. ഐഎസ്എം സംസ്ഥാന സെക്രട്ടറി, എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ പ്രിന്‍സിപ്പല്‍, കോഴിക്കോട് ഖലീഫ മസ്ജിദിലും ഇഖ്‌റഅ മസ്ജിദിലും ഖത്തീബ് എന്നീ പദവികളില്‍ സേവനം ചെയ്തു.