ലോറിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് 29 പേര്‍ക്ക് പരിക്ക്

Update: 2025-05-10 03:47 GMT

കൊച്ചി: കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് 29 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മലപ്പുറത്ത് ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പലര്‍ക്കും ശരീരത്തിന് ഒടിവുകള്‍ സംഭവിച്ചെന്നാണ് വിവരം. ആറുപേരെ സിടി സ്‌കാനിങ്ങിന് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.