നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ചരക്കുലോറി ഇടിച്ച് ക്ലീനര്‍ മരിച്ചു

Update: 2025-03-12 04:17 GMT

തൃശ്ശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ പട്ടിക്കാട് കല്ലിടുക്കില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി അറുമുഖ സുന്ദര പെരുമാള്‍ (40) ആണ് മരിച്ചത്. െ്രെഡവര്‍ കരൂര്‍ വേലുസ്വാമിപുരം സ്വദേശി ശക്തിവേലിന് (45) ഗുരുതരമായി പരിക്കേറ്റു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. കേടായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ കല്ലിടുക്കില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് മറ്റൊരു ചരക്ക് ലോറി ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിനില്‍ ഉണ്ടായിരുന്ന ക്ലീനറും െ്രെഡവറും പുറത്തേക്ക് തെറിച്ചുവീണു. ദേശീയപാതയില്‍നിന്ന് മൂന്നര അടിയോളം താഴ്ചയുള്ള സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണ ക്ലീനര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.