വിദേശവനിതയുടെ കാലില്‍ ജഗന്നാഥന്റെ ടാറ്റൂ; സ്റ്റുഡിയോ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

Update: 2025-03-04 03:20 GMT

ഭുവനേശ്വര്‍: ഇറ്റലിക്കാരിയായ യുവതിയുടെ കാലില്‍ മഹാവിഷ്ണുവിന്റെ അവതാരമായ ജഗന്നാഥന്റെ ചിത്രം ടാറ്റൂ ചെയ്ത സംഭവത്തില്‍ ടാറ്റൂ സ്റ്റുഡിയോ ഉടമയും ജീവനക്കാരനും അറസ്റ്റില്‍. ഒഡീഷയിലെ ഭൂവനേശ്വരിലെ ടാറ്റു സ്റ്റുഡിയോ ഉടമയായ റോക്കി രഞ്ജന്‍ ബിസോയും ആര്‍ടിസ്റ്റായ അശ്വിനി കുമാര്‍ പ്രധാനുമാണ് അറസ്റ്റിലായത്. ജഗന്നാഥ ആരാധകര്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വിദേശ വനിതയുടെ ആവശ്യപ്രകാരമാണ് ടാറ്റു ചെയ്തതെന്ന് ഇരുവരും പോലിസിന് മൊഴി നല്‍കി. കാലില്‍ ജഗന്നാഥന്റെ ചിത്രം ടാറ്റൂ ചെയ്തതിന്റെ ഫോട്ടോ യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു.