യുഡിഎഫിന് 532 ഗ്രാമപഞ്ചായത്തുകള്‍; എല്‍ഡിഎഫിന് 358; എന്‍ഡിഎ 30 ഇടത്ത്

Update: 2025-12-28 01:27 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പും പ്രസിഡന്റ് തിരഞ്ഞെടുപ്പുമെല്ലാം കഴിഞ്ഞതോടെ ചിത്രം വ്യക്തം. ആകെയുള്ള 941ല്‍ 532 ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫിന് ലഭിച്ചു. ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകള്‍ ലഭിച്ചു. എന്‍ഡിഎയ്ക്ക് 30 എണ്ണം. സ്വതന്ത്രരും മറ്റുകക്ഷികളും എട്ട് പഞ്ചായത്തുകളില്‍ അധികാരത്തിലെത്തി.

ആകെ ഗ്രാമപ്പഞ്ചായത്തുകള്‍ 941

അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത് 936

യുഡിഎഫ് 532

എല്‍ഡിഎഫ് 358

എന്‍ഡിഎ 30

മറ്റുള്ളവര്‍ 8

തര്‍ക്കങ്ങള്‍ കാരണം തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് 8