ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലേക്ക് കാറോടിച്ച് കയറ്റിയത് മുന്‍ സൈനികന്‍

Update: 2025-05-30 05:04 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍ പട്ടം നേടിയ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് ടീം അംഗങ്ങള്‍ക്കൊപ്പം നടത്തിയ വിക്ടറി പരേഡിലേക്ക് കാറോടിച്ചുകയറ്റിയത് മുന്‍ സൈനികന്‍. ഏകദേശം 79 പേര്‍ക്ക് പരിക്കേല്‍പ്പിച്ചത് മുന്‍ മറൈനായ പോള്‍ ഡോയ്‌ലാണെന്ന് അധികൃതര്‍ അറിയിച്ചു. ഏഴു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


കഴിഞ്ഞ ദിവസം വൈകീട്ടാണ് ലിവര്‍പൂളിലെ വിക്ടറി പരേഡിനുള്ളിലേക്ക് അപ്രതീക്ഷിതമായി പ്രതി കാറോടിച്ചുകയറ്റിയത്. റോയല്‍ ലിവര്‍ കെട്ടിടത്തിനും ടൗണ്‍ ഹാളിനും സമീപം നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.