മദ്യനയ അഴിമതി: മനീഷ് സിസോദിയക്കെതിരേ സിബിഐ ലുക്കൗട്ട് സര്‍ക്കുലര്‍

മനീഷ് സിസോദിയക്കും മറ്റ് 13 പേര്‍ക്കുമെതിരെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്

Update: 2022-08-21 04:05 GMT
ന്യൂഡല്‍ഹി:മദ്യ നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും മറ്റ് 13 പേര്‍ക്കുമെതിരെ സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് പ്രതികള്‍ രാജ്യം വിടുന്നത് തടയാനാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത്.മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ മനീഷ് സിസോദിയ അടക്കം 14 പേര്‍ പ്രതികളാണ്.

മനീഷ് സിസോദിയയുടെ വസതി ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. മനീഷ് സിസോദിയയുടെ വസതിയില്‍ 15 മണിക്കൂറോളം റെയ്ഡ് നടത്തിയ അന്വേഷണ ഏജന്‍സി നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.



Tags: