വര്‍ഷത്തില്‍ അഞ്ചുതവണ ട്രാഫിക് നിയമം ലംഘിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കും

Update: 2026-01-23 02:58 GMT

ന്യൂഡല്‍ഹി: വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മരവിപ്പിക്കും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ മോട്ടോര്‍വാഹനച്ചട്ടങ്ങള്‍ പുറത്തിറക്കി. ജനുവരി ഒന്നുമുതല്‍ ചട്ടം പ്രാബല്യത്തിലായി. മൂന്നുമാസം വരെയാണ് ലൈസന്‍സ് മരവിപ്പിക്കുക. ആര്‍ടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുന്‍വര്‍ഷങ്ങളിലെ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തില്ല. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുമുന്‍പ് ഉടമയുടെ വാദംകേള്‍ക്കാനുള്ള അവസരം നല്‍കണമെന്നും ചട്ടം പറയുന്നു. പൊതുവഴിയില്‍ വാഹനം നിര്‍ത്തിയിടല്‍, അനധികൃതപാര്‍ക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മര്‍ദിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്. അമിതവേഗം, ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, സീറ്റുബെല്‍റ്റ് ധരിക്കാതിരിക്കല്‍, സിഗ്‌നല്‍ വെട്ടിക്കല്‍ എന്നിവയും കുറ്റങ്ങളിലുണ്ട്.