ഗസയിലേക്കുള്ള ഫ്‌ളോട്ടില്ലയില്‍ ചേര്‍ന്ന് ലിബിയയുടെ 'ഉമര്‍ മുഖ്താറും'

Update: 2025-09-22 15:14 GMT

ട്രിപ്പോളി: ഗസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പൊളിക്കാന്‍ പുറപ്പെട്ട ബോട്ടുകളുടെ കൂട്ടത്തില്‍ ചേര്‍ന്ന് ലിബിയയിലെ 'ഉമര്‍ മുഖ്താറും'. മരുന്നുകളും ആശുപത്രി ഉപകരണങ്ങളുമാണ് ഈ ബോട്ടില്‍ കൊണ്ടുപോവുന്നത്. മറ്റു ചില ചെറിയ ബോട്ടുകള്‍ക്ക് വേണ്ട വസ്തുക്കളും കൊണ്ടുപോവുന്നതായി ഉമര്‍ മുഖ്താറിന്റെ വക്താവായ നബീല്‍ അല്‍ സൗക്‌നി പറഞ്ഞു. ലിബിയന്‍ ജനതയുടെ വലിയ പിന്തുണ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ലിബിയയുടെ മുന്‍ പ്രധാനമന്ത്രി ഉമര്‍ അല്‍ ഹസ്സി അടക്കമുള്ളവരാണ് ബോട്ടിലുള്ളത്.