മുഅമ്മര്‍ അല്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ് ലാം ഗദ്ദാഫി കൊല്ലപ്പെട്ടു
കെയ്റോ: ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ അല്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ട്രിപ്പോളിയില്‍ വിമതരുടെ വീട്ടുതടങ്കലിലിരിക്കെ കമാന്‍ഡോകള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണ് എന്നതില്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍നിന്ന് 136 കിലോ മീറ്റര്‍ തെക്ക് കിഴക്കുള്ള സിന്‍ടന്‍ നഗരത്തിലെ വീട്ടില്‍വെച്ചാണ് സെയ്ഫ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചതായാണ് വിവരം. സായുധരായ നാലുപേര്‍ സെയ്ഫിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സെയ്ഫിന്റെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.